Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flowers

Pathanamthitta

പൂ​ക്ക​ള​മൊ​രു​ക്കാ​ൻ കു​ടും​ബ​ശ്രീ ട്രൈ​ബ​ൽ ജെ​എ​ൽ​ജിക​ളി​ൽനി​ന്ന് ഓ​ണ​പ്പൂ​ക്ക​ൾ

റാ​ന്നി: ഓ​ണ​ത്തി​നു പൂ​ക്ക​ള​മൊ​രു​ക്കാ​ൻ കു​ടും​ബ​ശ്രീ ട്രൈ​ബ​ൽ ജെ​എ​ൽ​ജി​ക​ളി​ൽ കൃ​ഷി ചെ​യ്ത പൂ​ക്ക​ൾ വി​പ​ണി​യി​ലേ​ക്കെ​ത്തു​ന്നു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നി​റ​പ്പൊ​ലി​മ പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കു​രു​മ്പ​ൻ​മൂ​ഴി ഉ​ന്ന​തി​യി​ലെ ട്രൈ​ബ​ൽ ജെ​എ​ൽ​ജി​യി​ൽ ന​ട​ന്നു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ംബ​ർ ര​വി, ആ​തി​ര, അ​നി​ത കെ. ​നാ​യ​ർ, ബ്ലോ​ക്ക് കോ​-ഓർഡി​നേ​റ്റ​ർ ശാ​രീ​കൃ​ഷ്ണ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ക​ലാ സ​ന്തോ​ഷ്, മ​ണി അ​മ്പി​ളി, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ജ​യ്സ​ൺ കു​ര്യാ​ക്കോ​സ്, എം. ​അ​ശ്വ​തി, പെ​രു​നാ​ട് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ​ശി​ക​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പൂ​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ൾ​ക്ക് വ​രു​മാ​ന​വും വി​പ​ണ​ന സാ​ധ്യ​ത​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ൻ​ന്‍റ് സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up